വീണ്ടും ഒരു പുതുവത്സരം. അസംഖ്യം ആശംസകള്‍ സ്വീകരിച്ചും നേര്‍ന്നുകൊണ്ടും ഒരു പുതുവത്സരദിനംകൂടി കൊഴിഞ്ഞു വീഴുന്നു. ഒരു പുതുവത്സരത്തിന് എന്താണ് ഇത്രയും പ്രത്യേകത??? യദാര്‍ത്ഥത്തില്‍ ഇതൊരു പുതുവത്സരമാണോ ??? ലോകമെങ്ങും വിവിധ കലണ്ടറുകള്‍ നിലവിലുണ്ട്. അവയോരോന്നിനും വ്യത്യസ്തങ്ങളായ പുതുവത്സരങ്ങള്‍. അപ്പോള്‍ ഏതാണ് യദാര്‍ത്ഥ പുതുവത്സരം??? ഉത്തരം പറയുക പ്രയാസം തന്നെ.
കേവലം ഒരു കലണ്ടര്‍ മാറ്റം എന്നതിനപ്പുറത്തേക്ക് ഒരു മാറ്റവുമില്ലാതെ പുതുവത്സരം ആണ്ടുതോറും നമ്മെ തേടിവരുന്നു. വ്യക്തിപരമായി ഈ പുതുവത്സരാഘോഷങ്ങളില്‍ എനിക്ക് താല്‍പ്പര്യമില്ല. കാരണം ഇന്നലെയുടെ ഒരു തുടര്‍ച്ച മാത്രമാണ് ഇന്ന് എന്ന തിരിച്ചറിവ് അങ്ങനെ ഒരു തലത്തിലേക്ക് എന്റെ ചിന്തകളെ നയിക്കുന്നു.
ആശംസകള്‍ സ്വീകരിക്കുമ്പോള്‍ തിരിച്ചും ആശംസിക്കുക എന്ന ധാര്‍മ്മിക മര്യാദ ഞാന്‍ കാണിച്ചപ്പോള്‍ സ്നേഹബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കാന്‍ കഴിഞ്ഞു എന്നത് താല്‍പ്പര്യമില്ലായ്മക്കിടയിലും പുതുവത്സരാശംസകള്‍ നേരാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഒരു പക്ഷെ ഇതു തന്നെയായിരിക്കാം യുക്തിരാഹിത്യം നിറഞ്ഞ ഇത്തരം പല ആഘോഷങ്ങള്‍ക്ക് പിറകിലെ യുക്തിയും.
നന്മയിലേക്കുള്ള മാറ്റങ്ങള്‍ക്കു നാന്ദി കുറിക്കാന്‍ ഒരു പുതുവത്സര ദിനത്തിനായി കാത്തിരിക്കരുത്. എങ്കിലും ഓരോ പുതുവത്സരത്തിലും എന്തെങ്കിലും നന്മയുടെ അംശം നമ്മുടെ ചിന്തകളില്‍ കൊളുത്താനും അതൊരു ദീപ്തനാളമായി അണയാതെ കാത്തുസൂക്ഷിക്കാനും നമുക്ക് സാധിക്കട്ടെ. എല്ലാവര്ക്കും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഒരു വര്‍ഷം ആശംസിച്ചു കൊണ്ട് നിര്‍ത്തുന്നു. പുതുവത്സരാസംസകള്‍....
കലണ്ടര്‍ മാറുന്നു എന്നല്ലാതെ പ്രത്യേകിച്ചു ഒന്നും സംഭവിക്കുന്നില്ല എങ്കിലും അത് മാറുന്നു എന്നത് തന്നെ ഒരു തരാം 'കാലിബ്രേശന്‍' ആണല്ലോ.. നമ്മുടെ അറിവില്‍ ഒതുങ്ങാത്ത അന്തതയെ മനസ്സിലാകും വിധം മുറിച്ച ഒരു കഷ്ണം ആയി തന്നെ കാണാം.. അങ്ങേ ഉള്ള ഓരോ 'കഷ്ണം' തീരുമ്പോഴും തുടങ്ങുമ്പോഴും ജീവിതത്തില്‍ ചെയ്യേണ്ടിയിരുന്നത് പലതും ചെയ്ഹ്ടോ, ഇനി എന്തൊക്കെ ചെയ്യണം എന്നൊക്കെ ചിന്തിക്കാന്‍ ഉള്ള ഒരു അവസരം ആയി കാണാം... കൂടാതെ പല സുഹൃത്തുക്കല്കും 'ആശംസകള്‍ നല്‍കാന്‍ ഉള്ള ഒരു അവസരം, ഒരു 'ടച് പോയിന്റ്'..
ReplyDeleteഅങ്ങോട്ടും പുതുവത്സരാശംസകള്‍ നേരട്ടെ ഉണ്ണി!
Unni all the best mate !!!
ReplyDeleteഓരോ പുതുവത്സരത്തിലും എന്തെങ്കിലും നന്മയുടെ അംശം നമ്മുടെ ചിന്തകളില്‍ കൊളുത്താനും അതൊരു ദീപ്തനാളമായി അണയാതെ കാത്തുസൂക്ഷിക്കാനും നമുക്ക് സാധിക്കട്ടെ. (നല്ല വാക്കുകള്‍)))))()-. .....കാലത്തെ ചതുരക്കള്ളി കളില്‍ ഒതുക്കിയ ,നിറഭേദം കൊണ്ട് ദിനങ്ങള്‍ക്ക് ഭാവമാറ്റം വരച്ചുചേര്‍ത്ത ,ആ പഴയ കലണ്ടര്‍ ഇനി ഇല്ല....ഒപ്പം കുറെ ജീവിതങ്ങളുംഎന്നേ ക്കുമായി യാത്ര പറഞ്ഞകന്നു പോകുന്നു ,വിരിയും മുന്‍പേ കൊഴിഞ്ഞു വീണ ഓമനകള്‍ ,മദ്ധ്യാ ഹ്ന്ന ത്തില്‍ അസ്തമിച്ച നിറ ചൈ ത ന്യ ങ്ങള്‍ ...........പക്ഷെ , നഷ്ടസ്മൃതി കളില്‍ കരഞ്ഞിരിക്കാനും അനുവാദമില്ല ., ഒഴുകണം .
ReplyDeleteഒഴുകിക്കൊണ്ടേ യിരിക്കണം ....അത് കാലം എഴുതിയ വിധി.
ചിരിക്കണം മനസ്സ് ചിരിചില്ലെങ്കിലും ..പ്രാര്‍ത്ഥിക്കണം ....പ്രതീക്ഷ ഇല്ലെങ്കിലും. .ആശംസിക്കണം നന്മകള്‍ മരിക്കാതിരിക്കാന്‍ .............കാത്തിരിക്കണം സ്വപ്‌നങ്ങള്‍ സാര്‍ത്ഥ കമാക്കാന്‍ ....ചിന്തകള്‍ വാക്കുകളായി ഇനിയും ഒഴുകട്ടെ എന്ന്‍ ആസംസിക്കുന്നു